തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവും ആയിരുന്ന ശഹീദ് വക്കം അബ്ദുൽ ഖാദർ ജീവിതം സന്ദേശം എന്നിവ അനുസ്മരിച്ച് സെപ്റ്റംബർ 10 ബുധനാഴ്ച്ച പ്രസ്സ് ക്ലബ്ബിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദീൻ മാന്നാനി പത്ര സമ്മേളനത്തിൽ പറഞ്ഞു . ശഹീദ് വക്കം അബ്ദുൽ ഖാദർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ പോലും അർപ്പിച്ച മഹാനായ വെക്തി യായിരുന്നു. അദ്ദേഹം ബ്രിട്ടീഷുകാരുടെ തടവറകളിൽ കഴിഞ്ഞ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറയ്ക്ക് പ്രചോദനമാകേണ്ടതാണ്. മതേതരത്വം, ദേശീയത, […]