അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് ഒമ്പത് മണിയോടെ ആലപ്പുഴ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാത്രി എട്ടുമണിക്ക് ശേഷം ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാടിലേക്ക് ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ കനത്ത മഴയെ പോലും വകവയ്ക്കാതെ ആയിരങ്ങളാണ് അണിനിരന്നത്. വലിയ ചുടുകാടിൽ ഒരുക്കിയ പന്തലിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തി. പ്രിയ വിപ്ലനായകനെ ഒരു നോക്ക് കാണാൻ […]