Flash Story
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ
ശബരിമല – സമയക്രമം
പുതിയ മേൽശാന്തിയെ ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കുന്നു
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
കെ.ജി.ഐ എം.ഒ എ മാധ്യമ വാർഡ്എം.ജി.പ്രതീഷിനും മനീഷപ്രശാന്തിനും.

ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചതായും ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സി.ബി.ഐ അല്ലെങ്കില്‍ ഇ ഡി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ചെറിയൊരു വീഴ്ചയല്ല, വലി തട്ടിപ്പും കൊള്ളയും അഴിമതിയുമാണ്. ഇതിന് ഉത്തരവാദികള്‍ പിണറായി സര്‍ക്കാരാണെന്നും മഹിളാ മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഈലാടനം കൊണ്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണം. കേരളത്തിലെ കോണ്‍ഗ്രസ്സും ഇടതുപക്ഷവും എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

ശബരിമലയില്‍ തീവെട്ടിക്കൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ പടനയിക്കാന്‍ മഹിളാമോര്‍ച്ചയുണ്ടാകുമെന്ന് ബിജിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനം നടന്നപ്പോള്‍ പൗഡര്‍കുട്ടപ്പന്‍മാരായി ടി വി ചാനലുകളില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു കോണ്‍ഗ്രസുകാര്‍. അന്ന് ഞങ്ങളാണ് ശബരിമലയിലെ ആചാരങ്ങളെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാരായ സുധാകരനെയും അച്യുതാനന്ദനെയും പോലെയുള്ള സഖാക്കള്‍ക്ക് നാണക്കേടാണ് പിണറായിയുടെ മകന്‍ വിവേകെന്നും ശോഭാസുരേന്ദ്രന്‍ ആരോപിച്ചു.

വര്‍ഷങ്ങളായി ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ച പിണറായി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സമരമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് പറഞ്ഞു. അന്ന് നാമജപയാത്ര നടത്തി പ്രതിഷേധിച്ച അമ്മമാരാണ് ഇന്നും സമരരംഗത്തുള്ളത്. ആ സമരത്തിന്റെ പേരില്‍ നിരവധി കേസുകളില്‍ പെട്ട് കോടതി കയറിയിറങ്ങുന്നവരാണ് ഇവരില്‍ പലരും. അന്നത്തെ സമരം നാമം ജപിച്ചായിരുന്നെങ്കില്‍ , ഇന്നത്തെ ഈ പ്രതിഷേധം അതിലും ശക്തമാണ്.
ശബരിമല വിഷയത്തിന് ശേഷം സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം ഒരു പരാജയമായിരുന്നു. ആളില്ലാത്തതുകൊണ്ട് അത് ‘ആഗോള ആളില്ലാ സംഗമം’ ആയി മാറിയെന്ന് നവ്യ ഹരിദാസ് ആരോപിച്ചു. കോടിക്കണക്കിന് രൂപയാണ് ശബരിമലയുടെയും അയ്യപ്പ സംഗമത്തിന്റെയും പേരില്‍ സര്‍ക്കാര്‍ പിരിച്ചെടുത്തത്. ഇങ്ങിനെ കേരളത്തെ മുഴുവന്‍ കൊള്ളയടിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ മഹിളാ മോര്‍ച്ചയ്ക്ക് സാധിക്കില്ലെന്നും നവ്യാഹരിദാസ് പറഞ്ഞു. പിണറായി സര്‍ക്കാരിനെ താഴെയിറക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് മഹിളാ മോര്‍ച്ച ഇന്ന് സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്നും നവ്യ ഹരിദാസ് പറഞ്ഞു.
ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ എസ്.സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശ്രീലേഖ ഐപിഎസ്, സംസ്ഥാന സെക്രട്ടറിമാരായ എൻ.പി. അഞ്ജന, രേണുസുരേഷ്, വക്താവ് ടി.പി. സിന്ധുമോൾ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജ സി നായർ, അഡ്വ. സിനി മനോജ്, ആർ.സി. ബീന എന്നിവർ പ്രസംഗിച്ചു.

Back To Top