തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടികൂടിയ നാല് വയസ്സുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നിയെയാണ് കാണാതായത്. കുട്ടിയെ പുലി പിടിച്ചത് ഇന്നലെ വൈകിട്ട് നാല് മണിക്കാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് – മോനിക്ക ദമ്പതികൾ മൂന്ന് മക്കൾക്കൊപ്പം തൊഴിലെടുത്ത് ജീവിക്കാൻ ഈ പ്രദേശത്ത് വന്നത്. അമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കവേ […]