തിരുവനന്തപുരം: ഡിസംബർ 21 മുതൽ ജനുവരി 1 വരെ ട്രിവാൻഡ്രം ഫെസ്റ്റ് എന്ന പേരിൽ നടക്കുന്ന ക്രിസ്തുമസ് പീസ് കാർണിവലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സി.എസ്.ഐ ദക്ഷിണകേരള മഹായിടവക, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS, കേരള ടൂറിസം വകുപ്പ്, ക്രൈസ്തവേതര സാമൂഹിക–സാംസ്കാരിക–ആത്മീയ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജാതി–മത ഭേദമന്യേ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ ഇഷാൻ ദേവും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡ് ഷോയോടെയായിരിക്കും ഫെസ്റ്റിന് തുടക്കം കുറിക്കുക. ഏഷ്യയിലെ ഏറ്റവും […]
