ട്വൻ്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിച്ച സഞ്ജു സാംസൻ കളിച്ച ഇന്നിങ്സിൻ്റെ ആവേശം അവസാനിച്ചിട്ടില്ലെങ്കിലും അടുത്ത മത്സരത്തിൽ താരം വീണ്ടും കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. വ്യാഴാഴ്ച മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും സഞ്ജു തിളങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ ആരാധകർക്കും ഇന്ത്യൻ ടീമിനും ആശങ്കയും നിരാശയും സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സഞ്ജു സാംസണെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. താരത്തിന് ഒരു മത്സരത്തിൽ വിലക്ക് ഉൾപ്പെടെയുള്ള […]
സീബ്രാലൈനിൽ നിയമലംഘനം വേണ്ട; ‘മോട്ടു’ വിന്റെ തട്ടു കിട്ടും
വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്‌നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് ‘മോട്ടു ‘വിന്റെ ഗദയുടെ തട്ടുകിട്ടും. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു എന്ന ആനക്കുട്ടി റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളിൽ സജീവ സാന്നിധ്യമായി മാറുന്നു. ആദ്യഘട്ടമായി കാൽനട യാത്രികരുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ബോധവത്ക്കരണം.ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിൽ മോട്ടു ബോധവൽക്കരണ പരിപാടിയുമായി ഇറങ്ങി ജനശ്രദ്ധ നേടിയത്. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ […]
