തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് (ജൂലൈ 26) കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷികം ആഘോഷിച്ചു. ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കുകയും പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രം സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഗവർണർ വിമുക്തഭടന്മാരുമായി സംവദിച്ചു. “കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ […]
ഇറാനുമായുള്ള 12 ദിന യുദ്ധത്തിൽ ഇസ്രായേലിന് നഷ്ടം 1.5 ലക്ഷം കോടി രൂപ; കണക്കുകൾ പുറത്തുവിട്ട് ഇസ്രായേൽ
ടെൽ അവീവ്: ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന് 12 ബില്യൺ ഡോളറിൻ്റെ (1.05 ലക്ഷം കോടി രൂപ) നേരിട്ടുള്ള നഷ്ടം സംഭവിച്ചതായി ഇസ്രായേൽ. സൈനിക ചെലവുകൾ, മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ, യുദ്ധം ബാധിച്ച വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, താൽക്കാലിക ഹോട്ടൽ താമസസൗകര്യങ്ങൾ, കുടിയിറക്കപ്പെട്ട താമസക്കാർക്കുള്ള ബദൽ ഭവനങ്ങൾ തുടങ്ങിയവക്കുവേണ്ടി വരുന്ന ചെലവുകൾ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. തെരുവുകളും കെട്ടിടങ്ങളും തകർന്നതിനാൽ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായി. […]
യുദ്ധത്തിനൊരുങ്ങി രാജ്യം: നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ, കൊച്ചിയിലും തിരുവനന്തപുരത്തും മോക്ക് ഡ്രില്ലൊരുക്കും
ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ശക്തമായി നിൽക്കെ, കേന്ദ്രം സംസ്ഥാനങ്ങൾക്ക് പത്ത് നിർദ്ദേശങ്ങൾ. നൽകി. കാർഗിൽ യുദ്ധ കാലത്ത് പോലും സ്വീകരിക്കാത്ത മോക് ഡ്രില്ലാണ് ഇതിൽ പ്രധാനം. കേരളം അടക്കമുള്ള കടലോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് ഉയർന്ന ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ സംഘർഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സർക്കാർ വ്യത്തങ്ങൾ പറയുന്നത്. ഇന്നും നാളെയുമായാണ് ദേശവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് […]