തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് സ്ഥാനം എൻ ശക്തൻ രാജിവച്ച വാർത്തപുറത്തു വന്നതിന് പിന്നാലെ ഇടപെട്ട് കെ സി വേണുഗോപാൽ. കെപിസിസിക്ക് രാജിക്കത്ത് കൈമാറിയ സാഹചര്യത്തിലാണ് കെ സി വേണുഗോപാൽ നിയമസഭാ സീറ്റ് ഓഫറുമായി എത്തിയത്. ഇതോടെ രാജി വാർത്ത നിഷേധിച്ച് ശക്തൻ രംഗത്ത്‌വന്നു. ശക്തൻ തദ്ദേശ തെരഞ്ഞെടുപ്പ് വരെ തുടരും എന്നാണ് ഇപ്പോഴത്തെ ധാരണ. നെയ്യാറ്റിൻകര സീറ്റിലാണ് ശക്തന്റെ നോട്ടം. തൽക്കാലത്തേക്ക് എന്നുപറഞ്ഞ് ഏൽപ്പിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് നേതാക്കളെ അറിയിച്ചിട്ടും നടപടിയുണ്ടാകാഞ്ഞതിനെ തുടർന്നായിരുന്നു […]
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന കൊളംബിയ പിൻവലിച്ചു
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി നേരത്തെ പുറപ്പെടുവിച്ച പ്രസ്താവന കൊളംബിയ വെള്ളിയാഴ്ച ഔദ്യോഗികമായി പിൻവലിച്ചു. ഇത് ഇന്ത്യയുടെ വൻ നയതന്ത്രനേട്ടമായി വിലയിരുത്തപ്പെടുന്നു. കൊളംബിയയുടെ നിലപാടിൽ ശശി തരൂരിൻ്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധി സംഘം നിരാശ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രസ്താവന പിൻവലിച്ചതായി ഔദ്യോഗികമായി അവർ പ്രതികരിച്ചത്. “ഇന്ന് ഞങ്ങൾക്ക് ലഭിച്ച വിശദീകരണവും യഥാർത്ഥ സാഹചര്യം, സംഘർഷം, കശ്മീരിൽ എന്താണ് സംഭവിച്ചത് എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങളും ഉള്ളതിനാൽ, തുറന്ന സംഭാഷണം തുടരാൻ കഴിയുമെന്ന് ഞങ്ങൾക്ക് വളരെ […]
