ചിയാങ്മായ്: യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തി മലയാളി താരം മാളവിക അടങ്ങുന്ന ഇന്ത്യന്‍ വനിതകള്‍ 2026-ലെ ഏഷ്യാ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യതാ റൗണ്ടിലൂടെ ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുന്നത്. യോഗ്യതാ മത്സരങ്ങള്‍ ഇല്ലാതിരുന്ന 2003-ലാണ് ഇന്ത്യ അവസാനമായി ഏഷ്യ കപ്പില്‍ കളിക്കുന്നത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌ലന്‍ഡിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയത്. സംഗീത ബസ്‌ഫോറിന്റെ ഇരട്ട ഗോളിലാണ് (28,74) ഇന്ത്യ തായ്‌ലന്‍ഡിനെ തകര്‍ത്തത്. തായ്‌ലന്‍ഡിനെതിരായ വിജയമുള്‍പ്പെടെ യോഗ്യതാ […]
പോഷ് ആക്ട് 2013 നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കും: അഡ്വ. പി. സതീദേവി
പോഷ് ആക്ട് 2013 നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺഅഡ്വ. പി. സതീദേവി. അത്രത്തോളം നിർവചിക്കപ്പെട്ട നിയമമാണിതെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി.സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നത പദവിയും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങൾ രാജ്യത്ത് തുല്ല്യനീതി ഉറപ്പുനൽകുന്ന ഭരണഘടന, വിവേചനം നേരിടുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പരിരക്ഷയും ഉറപ്പുനൽകുന്നുണ്ട്. സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്തുണ്ടായ നിയമങ്ങൾ സ്ത്രീകളുടെ […]