
ഇലോൺ മസ്കിൻ്റെ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിലെ ബാന്ദ്ര–കുർള കോംപ്ലക്സിൽ (ബികെസി) തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവ് ഫഡ്നാവിസ് ടെസ്ലയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു.
4003 ചതുരശ്രയടി വിസ്തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്. ഷോറൂം തുറക്കുന്നതിനു മുന്നോടിയായി കുർളയിലെ ലോധ ലോജിസ്റ്റിക് പാർക്കിൽ കഴിഞ്ഞ മാസം 24,565 ചതുരശ്ര അടിയുള്ള വെയർ ഹൗസ് എടുത്തിരുന്നു. ഫീനിക്സ് മാർക്കറ്റ് സിറ്റിയിലും പുണെയിലും ഓഫിസുകൾ തുറന്നിട്ടുണ്ട്.