
തിരുവനന്തപുരം : ജൂൺ 22 സാമൂഹിക പ്രതിബദ്ധതയോടെ കൂടി പ്രവർത്തിക്കുന്ന തൊഴിലാളി വിഭാഗമായ മോട്ടോർ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. മോട്ടോർ തൊഴിലാളി യൂണിയൻ എഐടിയുസി കൊടുങ്ങാനൂർ മാർക്കറ്റ് ജംഗ്ഷൻ യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ, എഐടിയുസി മണ്ഡലം സെക്രട്ടറി കുടുങ്ങാനൂർ വിജയൻ, സിപിഐ ലോക്കൽ സെക്രട്ടറി ബി എസ് ബിജു, എ ഐ ടി യു സി മേഖല സെക്രട്ടറി ശശിധരൻ നായർ, യൂണിറ്റ് പ്രസിഡന്റ് സുരേന്ദ്രൻ, സെക്രട്ടറി മുരുകേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.