Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

സിന്ധുനദിയുടെ പ്രധാന ഉപനദികളിലെ ജലം രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാൻ കനാൽ നിർമിക്കുന്ന ബൃഹദ് പദ്ധതിയുമായി ഇന്ത്യ. ചെനാബ് നദിയിലെ വെള്ളം തിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ചെനാബ്-രവി-ബിയാസ്-സത്‌ലജ് ലിങ്ക് കനാൽ പദ്ധതിയുടെ നിർമ്മാണത്തിനായി ഇന്ത്യ സാധ്യതാ പഠനം ആരംഭിച്ചു. കനാൽ നിർമാണത്തിനുള്ള രൂപരേഖ തയാറാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് വഴിതിരിച്ചുവിടും

ഇതിനായി 130 കിലോമീറ്റർ നീളത്തിലുള്ള കനാൽ രണ്ടു വർഷം കൊണ്ട് നിർമിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടാം ഘട്ടത്തിൽ കനാലിന്റെ നീളം 70 കിലോമീറ്റർ വർധിപ്പിച്ച് വെള്ളം യമുനയിലെത്തിക്കും. ഇതോടെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ദില്ലി സംസ്ഥാനങ്ങളിലും വെള്ളം ഉപയോ​ഗിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.ചെനാബിൽ നിന്ന് 15-20 ദശലക്ഷം ഏക്കർ അടി (MAF) വെള്ളം ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവയിലേക്ക് ഒഴുക്കിവിടാൻ പദ്ധതി നിർദ്ദേശിക്കുന്നു.

കൂടാതെ, ജമ്മു, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിലവിലുള്ള കനാൽ സംവിധാനം വിലയിരുത്താൻ സംഘത്തെ നിയോ​ഗിച്ചു. ചെനാബിൽ നിന്ന് ഈ കനാലുകളിലൂടെ തിരിച്ചുവിടുന്ന വെള്ളം ശരിയായ രീതിയിൽ വിതരണം ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തുകയും കനാൽ സംവിധാനം പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നിക്ഷേപം തീരുമാനിക്കുകയും ചെയ്യുമെന്ന് ജൽശക്തി മന്ത്രാലയത്തിലെ ഉന്നത ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

Back To Top