Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ


തിരുവനന്തപുരം: തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്. ഡി സി ബുക്സിന്റെ പേരിൽ പ്രചരിച്ച ആത്മകഥ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്ന രാഷ്ട്രീയ ഗൂഡലോചനയെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം നാളെ മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും.

രാഷ്ട്രീയ ജീവിതാനുഭവങ്ങൾ പറയാനെത്തിയ തന്നെ രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് ഇ പി യുടെ തുറന്നു പറച്ചിൽ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എൽ ഡി എഫ് സ്ഥാനാർഥിയെ തനിക്ക് പരിചയമേ ഉണ്ടായിരുന്നില്ല, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന വിവാദവും സമാനം. കെട്ടിച്ചമച്ച കാര്യങ്ങൾ ആത്മ കഥയെന്ന പേരിൽ പ്രചരിപ്പിച്ചു. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം, നേരിട്ട ആക്രമണങ്ങൾ, അനുഭവങ്ങൾ, പറഞ്ഞു തീരാത്തതെല്ലാമായി ഇനിയും പുസ്തകം എഴുതേണ്ടി വരുമെന്നും നമസ്തേ കേരളത്തിൽ ഇ പി പറഞ്ഞു. കണ്ണൂരിൽ പാർട്ടി ചട്ടക്കൂടിനകത്തുള്ള സദസ്സിൽ, മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി പത്മനാഭന് നൽകി ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്യും.

Back To Top