Flash Story
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഹകരണ മേഖലയിലെ അഴിമതി തുറന്നുകാട്ടിയതിന് പയ്യന്നൂരിൽ എം.എൽ.എ ആക്രമിക്കപ്പെട്ട സംഭവം കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ജനാധിപത്യപരമായ വിമർശനങ്ങളെ അക്രമത്തിലൂടെ നേരിടുന്ന രാഷ്ട്രീയ സംസ്കാരം അംഗീകരിക്കാനാവില്ല.

പി.എസ്.സി, ദേവസ്വം ബോർഡ്, സഹകരണ സ്ഥാപനങ്ങൾ, പൊലീസ്, കാപ്പ കമ്മിറ്റി തുടങ്ങി ജനങ്ങളെ സേവിക്കേണ്ട പൊതുസ്ഥാപനങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി കൈയടക്കിയിരിക്കുകയാണ് സി.പി.എം. ഇതിന്റെ ഏറ്റവും വലിയ ദുരന്തം സാധാരണക്കാരുടെ സമ്പാദ്യം പോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് സഹകരണ മേഖലയെ എത്തിച്ചുവെന്നതാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ സഹകരണ ബാങ്കുകളിൽ 1,582 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് കണക്കുകൾ. 450 സംഘങ്ങൾക്ക് നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിയുന്നില്ല. 251 സംഘങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 550 കോടി രൂപയുടെ 27 സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകൾ ഇ.ഡി അന്വേഷിക്കുകയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും സി.പി.എമ്മിനെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്. നേമം സഹകരണ ബാങ്കിൽ 1,200-ലധികം നിക്ഷേപകർക്ക് ഏകദേശം 108 കോടി രൂപ ഇനിയും തിരികെ ലഭിക്കാനുണ്ട്.

ജീവിതകാലത്തെ അധ്വാനഫലം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിലും ഫലപ്രദമായ ഇടപെടൽ നടത്താൻ റിസ്ക് ഫണ്ടിന് കഴിയുന്നില്ല. അഴിമതിക്കാർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുകയും സ്ഥാപനങ്ങളെ പാർട്ടി താൽപര്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഈ പ്രവണത അവസാനിപ്പിക്കണം. ഇത്തരം ഗുരുതരമായ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസും സി.പി.എമ്മും പരസ്പരം വിവാദങ്ങൾ സൃഷ്ടിക്കുന്നത്.

സഹകരണ മേഖലയെ ശുദ്ധീകരിച്ച് നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുകയാണ് ബിജെപി-എൻഡിഎയുടെ ‘വികസിത കേരളം’ പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം. തട്ടിപ്പിനിരയായവർക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം സഹകരണ ബാങ്കുകളിലും സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കും. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ രാജ്യത്ത് സഹകരണ സ്ഥാപനങ്ങളെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിയുടെ ചാലകശക്തികളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. എന്നാൽ കേരളത്തിൽ അവ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ എ.ടി.എമ്മുകളായി മാറിയിരിക്കുന്നു. സാധാരണക്കാരുടെ പണം കൊള്ളയടിക്കുന്നതിനും അഴിമതിക്കാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള സംവിധാനമായി സഹകരണ മേഖലയെ തുടരാൻ അനുവദിക്കില്ല. ഈ ചൂഷണത്തിന് അറുതി വരുത്തി സഹകരണ സ്ഥാപനങ്ങളെ ജനങ്ങളുടെ വിശ്വാസകേന്ദ്രങ്ങളാക്കി മാറ്റുമെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

Back To Top
onwin