Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി ഇന്‍ഫര്‍മേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിര്‍വഹിച്ചു. ചടങ്ങില്‍
ദേവസ്വം ബോർഡ്
അംഗങ്ങളായ അഡ്വ. കെ രാജു,
അഡ്വ. പി ഡി സന്തോഷ് കുമാർ, ഐ പി ആർ ഡി അസിസ്റ്റൻ്റ് എഡിറ്റർ രാഹുൽ പ്രസാദ്, അസി. ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ, ശബരിമല പി.ആര്‍.ഒ. ജി.എസ്. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.  

തീർത്ഥാടനത്തിൻ്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും വിവിധ ഏജന്‍സികളും ശബരിമലയില്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മീഡിയ സെന്ററില്‍ നിന്ന് മാധ്യമങ്ങള്‍ മുഖേന പൊതുസമൂഹത്തിനു ലഭ്യമാക്കും. വലിയ നടപ്പന്തലിനു സമീപം കൊപ്രക്കളത്തിലേക്ക് തിരിയുന്ന ഭാഗത്താണ് മീഡിയ സെന്റര്‍. ഫോണ്‍- 04735 202664.

Back To Top