Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

തിരുവനന്തപുരം : സാമ്പത്തികമായി തകർന്നു തരിപ്പണമായ കേരളത്തെ വികസിത കേരളത്തിലേക്ക് നയിക്കുന്ന പദ്ധതികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് ബിജെപിയുടെ ആവശ്യം.
കഴിഞ്ഞ 10 വർഷമായി കേരളത്തെ എല്ലാ മേഖലയിലും തകർത്ത സർക്കാരാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
ഊതിപ്പെരുപ്പിച്ച നുണപ്രചാരണത്തിലൂടെയും പിആർ വർക്കിലൂടെയും മാത്രം പിടിച്ചുനിൽക്കുന്ന സർക്കാരാണ് നിലവിലുള്ളത്.
തൊഴിലില്ലായ്മ വിലക്കയറ്റം കടബാധ്യത എന്നിവയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റുന്ന ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് എന്നാണ് ബിജെപിയുടെ ആവശ്യം. ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബജറ്റിനെ മാറ്റരുത്.
കഴിഞ്ഞ 10 വർഷം ജനദ്രോഹം മാത്രം അജണ്ടയാക്കിയ സംസ്ഥാന സർക്കാരിൽ നിന്ന് ജനക്ഷേമപരമായ നയങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായ സംസ്ഥാനത്തെ സൃഷ്ടിച്ചു എന്നതാണ് പിണറായിയുടെ പത്തു വർഷത്തെ നേട്ടം. ഒരു സർക്കാർ എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടത്തെ പിണറായി ഭരണം.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന ബഡ്ജറ്റായി ഇത് മാറാൻ പോകുകയാണ്. അതുകൊണ്ടുതന്നെ അവസാനമായി കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഈ ബജറ്റിൽ ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ആവശ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

Back To Top