Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ ചികിത്സ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് വേണുവിൻ്റെ ഭാര്യ സിന്ധു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സിന്ധു പറഞ്ഞു. വേണു പറഞ്ഞ പോലെ നായ്ക്കളെ കാണുന്നതുപോലെയാണ് സർക്കാർ തങ്ങളെ കാണുന്നത്. എന്തേലും പറഞ്ഞിരുന്നുവെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി രക്ഷപ്പെടുത്തിയേനെയെന്നും സിന്ധു പറഞ്ഞു.

ആകെയുള്ള കൂട്ടാണ് നഷ്ടപ്പെട്ടത്. ഒരു മനുഷ്യത്വം കാണിക്കാമായിരുന്നു അതും ഉണ്ടായില്ലെന്നും എന്തിനു വേണ്ടിയാണ് ഡോക്ടർമാരെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സിന്ധു ചോദിക്കുന്നു. ക്രിയാറ്റിൻ കൂടുതലാണെന്ന് പറഞ്ഞിട്ടില്ല. അവിടെ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരിൽ നിന്ന് വിവരങ്ങൾ തേടണം. അപ്പോൾ അറിയാം സത്യാവസ്ഥയെന്ന് സിന്ധു പറഞ്ഞു.

Back To Top