Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

DMK (ദ്രാവിഡ മുന്നേറ്റ കഴകം ) ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മത്സരിക്കുകയാണ്… കേരളത്തിൽ സമീപകാലത്തായി വളരെ സജീവമായ പ്രവർത്തനവും ഇടപ്പെടലുകളും പാർട്ടി നടത്തി വരുന്നുണ്ട്. ഇതിൻ്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാനുള്ള പാർട്ടിയുടെ തീരുമാനം. പാർട്ടി സ്ഥാനാർഥികൾ ഇത്തവണ പാർട്ടിയുടെ അഭിമാനചിഹ്നമായ ഉദയസൂര്യൻ അടയാളത്തിലാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പാർട്ടി ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തിൽ നിന്നും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പാർടിക്ക് ഉദയസൂര്യൻ തിരഞ്ഞെടുപ്പ് ചിഹ്നമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്..

ബിജെപി ക്കെതിരായ രാഷ്ട്രീയ പോരാട്ടം കേരളത്തിലും അതിശക്തമായി DMK മുന്നോട്ടു കൊണ്ടുപോകും.. DMK സ്ഥാനാർഥികളുടെ സാന്നിധ്യം കൊണ്ടു ബിജെപി ഏതെങ്കിലും സ്ഥലത്തു വിജയിക്കാൻ പാർട്ടി അനുവദിക്കില്ല. ഇത്തരം സ്ഥലങ്ങളിൽ ബിജെപി യെ തോല്പിക്കാൻ സാധ്യത കൂടുതലുള്ള മുന്നണിയെ സഹായിക്കുന്ന നിലപാടാവും പാർട്ടി സ്വീകരിക്കുന്നത്.. ബിജെപി ക്കു ശക്തിയില്ലാത്ത ഇടങ്ങളിൽ DMK ക്കു സ്വാധീനമുണ്ടെങ്കിൽ അവിടെ ഇടതു, വലതു മുന്നണികളുമായി ശക്തമായ സൗഹൃദമത്സരം നടത്താൻ DMK തയ്യാറാവും..ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായ എല്ലാ കക്ഷികളോടും ഊഷ്‌മളമായ ബന്ധമാണ് DMK ക്കുള്ളതെങ്കിലും സ്വതന്ത്രമായി ശക്തിയാർജ്ജിക്കുന്നതിൻ്റെ ഭാഗമായാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്നത്..’ ദ്രാവിഡ മോഡൽ കേരളത്തിലും” എന്നതാവും ഈ തിരഞ്ഞെടുപ്പിൽ DMK ഉയർത്തുന്ന മുദ്രാവാക്യം.. തലൈവർ MK സ്റ്റാലിൻ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി യുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും മോഡി സർക്കാരിനെതിരെയും സ്വീകരിക്കുന്ന നിലപാടുകളും തമിഴ്‌നാട്ടിലെ ജനക്ഷേമ ഭരണവും കേരളത്തിലെ ജനങ്ങൾക്കിടയിൽ DMK യെക്കുറിച്ച് വലിയ മതിപ്പ് സൃഷ്ട്‌ടിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ DMK മത്സരിക്കുന്ന സ്ഥലങ്ങളിൽ ഇതു പ്രതിഫലിക്കും.

കേരളത്തിലെ 14 ജില്ലകളിലും DMK ക്കു ജില്ലാ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്… ജില്ലാ നേതൃത്വങ്ങളുമായി കൂടിയാലോചിച്ചാണ് പാർട്ടി വിവിധ തലങ്ങളിൽ മത്സരിക്കേണ്ട സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനിച്ചിട്ടുള്ളത്. കേരളത്തിൽ DMK യുടെ സ്വാധീനവും ജനപിന്തുണയും തെളിയിക്കപ്പെടാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലമാകും പുറത്തു വരിക… കേരളത്തിൽ പുതുരാഷ്ടീയ സംസ്ക്കാരം കെട്ടിപ്പടുക്കാൻ കേരളത്തിൽ മത്സരിക്കുന്ന എല്ലാ DA സ്ഥാനാർഥികളെയും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ DMK സംസ്ഥാന സെക്രട്ടറി KR മുരുഗേശൻ അഭ്യർത്ഥിച്ചു…

Back To Top