
കേരളത്തിലെ ഒരു യുവ എംഎൽഎ തന്നോട് മോശമായി പെരുമാറി എന്നും അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നും ഒരു യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുകയാണ്. അവർ നൽകിയ സൂചനകൾ പ്രകാരം ആരോപണ വിധേയനായ വ്യക്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജിവെച്ചതായ വാർത്തയും പുറത്തുവന്നിരിക്കുന്നു.
പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ അതിരൂക്ഷമായ ലൈംഗിക ആരോപണങ്ങളാണ് തുടർന്നും വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും അപമാനിക്കാൻ പാടില്ല എന്ന നിയമം നിലവിലുള്ള ഈ രാജ്യത്ത് ഒരു ജനപ്രതിനിധി തന്നെ സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറുന്നത് സ്ത്രീ സമൂഹത്തെയാകെ അരക്ഷിതയിലാക്കുന്ന വസ്തുതയാണ്.
ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണം ഉന്നയിച്ച യുവതി പറഞ്ഞത് കോൺഗ്രസ് നേതൃത്വത്തെ ഈ വിവരം അറിയിച്ചിരുന്നു എന്നാണ്. ഇത്തരത്തിലുള്ള വസ്തുതകൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ച കോൺഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീ സമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്.
ഉയർന്ന വന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമായി കണ്ടു സമഗ്രമായ അന്വേഷണം നടത്തണമെന്നും
അസോസിയേഷൻ
പ്രസ്താവനയിൽ
പറഞ്ഞു