
വാഴൂർ സോമന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസിയുടെ ദേശീയ പ്രവർത്തക സമിതി അംഗവുമായ പ്രിയനേതാവിനെ അവസാനമായി ഒന്നു കാണാൻ വാളാർടിയിലെ വീട്ടുവളപ്പിലേക്ക് വൻ ജനാവലിയാണ് ഒഴുകിയെത്തിയത് . സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി കെ സലിംകുമാർ, ഇ ടി ടൈസൺ എംഎൽഎ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
തോട്ടംതൊഴിലാളികൾ അടക്കമുള്ള വൻ ജനാവലി അപ്പോൾ തന്നെ അവിടെ തടിച്ചു കൂടിയിരുന്നു. നേരം പുലർന്നതോടെ വീട്ടിലേക്കുള്ള ഒഴുക്കിന് ശക്തി കൂടി. റവന്യു മന്ത്രി കെ രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുകുമാർ അടക്കമുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
വിങ്ങിപ്പൊട്ടുന്ന തൊഴിലാളികളെയും വികാരഭരിതമായ മുദ്രാവാക്യങ്ങളെയും സാക്ഷിയാക്കി രാവിലെ 11 ന് മൃതദേഹം വണ്ടിപ്പെരിയാർ ടൗൺഹാളിലേക്ക്. അവിടെ പൊതു ദർശനത്തിനുവെച്ചു. വൈകുന്നേരം നാലിന് പഴയ പാമ്പനാറിലെ എസ് കെ ആനന്ദൻ സ്മൃതികുടീരത്തിനു സമീപം സംസ്കരിച്ചു.