Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

വൃശ്ചികമാസത്തിലെ കാർത്തികയും പൗർണമിയും ചേർന്നു വരുന്ന ദിവസം നിറയെ ദീപങ്ങൾ തെളിച്ച് അന്ധകാരത്തിനു മേൽ പ്രകാശം ചൊരിയുന്ന ദിവസമാണ് തൃക്കാർത്തിക

തൃക്കാര്‍ത്തിക നാളില്‍, നാളെ വൈകിട്ടാണ് വിളക്ക് തെളിയിക്കുന്നത്. ഇതില്‍ ഏറ്റവും ഉത്തമം നെയ് വിളക്ക് തെളിയിക്കുന്നതാണ്. മണ്‍ ചെരാതിലോ അല്ലെങ്കില്‍ നിലവിളക്കിലോ ദീപങ്ങള്‍ തെളിയിക്കാവുന്നതാണ്. ഈ ദിനത്തില്‍ വിളക്ക് തെളിയിച്ച് ലക്ഷ്മി സമേതനായ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്ന. നിങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനും ഈ ദിനം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. എത്ര ദീപങ്ങള്‍ ഉത്തമമായി തെളിയിക്കണം. രോഗശാന്തിയും ശത്രുദോഷവും ഇല്ലാതാക്കുന്നതിനും എങ്ങനെ വിളക്ക് തെളിയിക്കണം എന്ന് നോക്കാം.

എത്ര ദീപങ്ങള്‍ തെളിയിക്കണം?

കാര്‍ത്തിക വിളക്കില്‍ ഏറ്റവും ഉത്തമമായി കണക്കാക്കുന്നത് 108 ദീപങ്ങള്‍ ആണ്. എന്നാല്‍ അതിന് സാധിക്കാത്തവര്‍ക്ക് 84, 64,54,48,36,28 എന്നീ സംഖ്യകളില്‍ ദീപം തെളിയിക്കാവുന്നതാണ്. ദീപം തെളിയിക്കുന്നതില്‍ എണ്ണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ട്. കാര്യസിദ്ധിക്ക് 36 ദീപങ്ങളാണ് ഏറ്റവും ഉത്തമം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ 51 ദീപങ്ങള്‍ തെളിയിക്കാവുന്നതാണ്. രോഗദുരിത ശാന്തിക്ക് വേണ്ടി 41 ദീപങ്ങള്‍ തെളിയിക്കാറുണ്ട്. ഇത് മാത്രമല്ല തൃക്കാര്‍ത്തിക ദിനത്തില്‍ ഒരു ദീപമെങ്കിലും തെളിയിക്കുന്നത് ദേവിയുടെ അനുഗ്രഹം നല്‍കുന്നു. ചിരാതിന് താഴെ അരയാലിന്റെ ഇല വെച്ച് തെളിയിക്കുന്നതാണ് ഏറ്റവും ഉത്തമം.

Back To Top