Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തിലാണ്. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. ഇന്ന് രാവിലെ 11.30നായിരുന്നു ഉദ്‌ഘാടനം.

കേരളത്തിലെ പുതിയ നേതൃത്വം മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു. പുതിയ അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംഘടനയ്‌ക്ക് പുത്തൻ ഊർജം നൽകും. പുതിയ ദേശീയ അദ്ധ്യക്ഷനെ ഉടൻ തീരുമാനിക്കും. പേര് അന്തിമമായി നിശ്ചയിച്ചിട്ടില്ല. ആർഎസ്‌എസുമായി തർക്കമുണ്ടെന്നത് മാദ്ധ്യമങ്ങളുടെ സങ്കൽപ്പ കഥകൾ മാത്രമാണെന്നും പറഞ്ഞിട്ടുണ്ട്.

മണിപ്പൂരിൽ നിലവിൽ അക്രമസംഭവങ്ങളില്ല. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിശ്വാസ്യത വലിയ തോതിൽ തകർന്നിട്ടുണ്ട്. ആർഎസ്‌എസും വിവിധ സന്നദ്ധ സംഘടനകളും സമാധാനം പുനഃസ്ഥാപിക്കാൻ വലിയ തോതിൽ ശ്രമിക്കുന്നുണ്ട്. ജാതി സെൻസസ് നടത്തുന്നത് ജനങ്ങളുടെ വികാരം മാനിച്ചാണ് അല്ലാതെ പ്രതിപക്ഷ സമ്മർദം കൊണ്ടല്ല. തമിഴ്‌നാട്ടിൽ നടക്കുന്ന കൊടിയ അഴിമതിയിൽ ജനം പൊറുതിമുട്ടിയെന്നും അമിത് ഷാ ലേഖനത്തിൽ പറയുന്നുണ്ട്.

Back To Top