Flash Story
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മിസൈൽ ആക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും റദ്ദാക്കിയ സർവീസുകൾ
അടൂരിൽ സ്വകാര്യ ഹോട്ടലില്‍വച്ച് രാഹുൽ മാങ്കൂട്ടത്തിലുമായി വി കെ ശ്രീകണ്ഠൻ കൂടിക്കാഴ്ച്ച നടത്തി
തമിഴ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി നീക്കം: മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഡിഎംകെയിൽ ചേർന്നു.

തിരുവനന്തപുരം: കാർഷിക യന്ത്രവൽക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുൻനിരയിൽ പ്രവർത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ പുതിയ അധ്യായം തുറക്കുന്നു. ഇന്ത്യയിലെ ആദ്യ വിജയകരമായ ഇലക്ട്രിക് റിപ്പർ ‘വിദ്യുത്’ (KR 120 E) കാംകോ വികസിപ്പിച്ച് വിപണിയിലേക്ക് എത്തിച്ചു. വൈഗ 2026 കാർഷിക മേളയുടെ വേദിയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ‘വിദ്യുത്’ അനാവരണം ചെയ്തു. കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ IAS, കാംകോ ചെയർമാൻ സി.കെ. ശശിധരൻ, എം.ഡി ജെയിംസ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1973-ൽ സ്ഥാപിതമായ കാംകോ കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തിന് ശക്തമായ പിന്തുണ നൽകുന്ന രാജ്യത്തെ പ്രധാന പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ്. ചെറുകിട–ഇടത്തരം കർഷകരുടെ ആവശ്യങ്ങൾ മുൻനിർത്തി പ്രായോഗികവും ചെലവുകുറഞ്ഞതുമായ കാർഷിക ഉപകരണങ്ങൾ വികസിപ്പിച്ച് വിതരണം ചെയ്യുന്നതിൽ കാംകോ നിർണായക പങ്കുവഹിച്ചുവരുന്നു. ഡീസൽ–പെട്രോൾ ഉപയോഗമില്ലാതെ പ്രവർത്തിക്കുന്ന ‘വിദ്യുത്’ ഇലക്ട്രിക് റിപ്പർ കാർഷിക പ്രവർത്തനങ്ങളിൽ ശുദ്ധ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നവീന യന്ത്രമാണ്. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പ്രവർത്തന ചെലവ് താഴ്ത്താനും സഹായിക്കുന്ന ഈ സാങ്കേതികവിദ്യ കർഷകർക്ക് കൂടുതൽ ലാഭകരവും പരിസ്ഥിതിക്ക് അനുകൂലവുമായ പരിഹാരമാണ്.

വിദ്യുത്’ ഇലക്ട്രിക് റിപ്പറിന്റെ പ്രധാന സവിശേഷതകൾ:

  • 100 ശതമാനം പുകരഹിതവും പരിസ്ഥിതി സൗഹൃദവുമായ പ്രവർത്തനം
  • ഇന്ധന ചെലവ് ഒഴിവാകുന്നതിനാൽ പ്രവർത്തനച്ചെലവ് ഗണ്യമായി കുറവ്
  • ശബ്ദ മലിനീകരണം കുറഞ്ഞ ലളിത പ്രവർത്തനം
  • പരമ്പരാഗത എഞ്ചിൻ ഘടകങ്ങൾ ഇല്ലാത്തതിനാൽ കുറഞ്ഞ പരിപാലന ചെലവ്

വിദ്യുതിന്റെ’ ആദ്യ വിപണന VAIGA 2026 ഫെബ്രുവരി 13ന് ഹോട്ടൽ ഓ ബൈ താമരയിൽ നടക്കുന്ന B2B (ബിസിനസ് ടു ബിസിനസ്) മീറ്റിൽ വച്ച് നടത്തുമെന്ന് കാംകോ എം.ഡി ജെയിംസ് ജോസഫ് അറിയിച്ചു. ഉൽപാദകരെയും വിതരണ ശൃംഖലകളെയും വ്യാപാര പങ്കാളികളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ വേദി ഉൽപ്പന്നത്തിന്റെ വിപണി വ്യാപനത്തിന് സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിത സാങ്കേതികവിദ്യയും കാർഷിക യന്ത്രവൽക്കരണവും കൂട്ടിച്ചേർക്കുന്ന കാംകോയുടെ ഈ പുതിയ സംരംഭം സംസ്ഥാനത്തിന്റെ സുസ്ഥിര കാർഷിക വളർച്ചയ്ക്ക് കൂടുതൽ വേഗം പകരുമെന്ന് അധികൃതർ അറിയിച്ചു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
ഫാം ഇൻഫർമേഷൻ ബ്യൂറോ

Back To Top