Flash Story
മരിച്ചനിലയിൽ കാണപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല
ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു
ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്: പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ

ചെന്നൈ:  വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് ഇവർ തീർത്ഥാടനത്തിനായി പോയത്.

വേളാങ്കണ്ണിയിലേക്ക് തീർത്ഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരായിരുന്നു വാനിലുണ്ടായിരുന്നത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിൽ വച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വീരയൂർ പൊലീസ് അറിയിച്ചു

Back To Top