
അറബിക്കടലിൽ തീപിടിച്ച ‘വാന്‍ ഹായ് 503’ ചരക്കുകപ്പലിനെ നിയന്ത്രണത്തിലാക്കിയെന്ന് സൂചന. കപ്പലിനെ കെട്ടിവലിച്ച് ദൂരത്തേക്ക് മാറ്റി കഴിഞ്ഞു . തീ അണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ന് കാലത്ത് ഹെലികോപ്റ്റർ വഴി കപ്പലിൻ്റെ മധ്യ ഭാഗത്ത് രാസവസ്തുക്കൾ തളിച്ചു.
കത്തുന്ന കപ്പലില്‍ ഇറങ്ങിയ കോസ്റ്റ്ഗാര്‍ഡ് സംഘം വടംകെട്ടി കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു മാറ്റി. ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്ക്ക് എത്തിച്ചത്. കപ്പലിൻ്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചാണ് വലിച്ചു മാറ്റിയത്.