Flash Story
ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു; ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് കള്ളൻ ക്ഷീണമകറ്റി
ചികിത്സയ്ക്കായി മോഹൻലാൽ നൽകിയ പണം ബാബുരാജ് അടിച്ചു മാറ്റി: സരിത നായർ
തനിക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു
ജി പ്രിയങ്കജില്ലാ കളക്ടറായിഇന്ന് (7) ചുമതലയേൽക്കും
അയ്യപ്പൻ്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യവ്യക്തിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ മറന്നുള്ള ചങ്ങാത്തത്തിനില്ല: പ്രധാനമന്ത്രി
അഖണ്ഡതക്ക് എതിര്;അരുന്ധതി റോയിയുടെ ‘ആസാദി’ അടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു

കൊച്ചി: കേരളത്തിൽ ലോകോത്തര നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിലവിലുള്ള കളിസ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വരുന്നത്. ഇതിനുള്ള നടപടകൾ‌ക്ക് തുടക്കമായി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണെന്നുള്ളതും ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതുമാണ് പ്രത്യേകത.

ഓഗസ്റ്റ് 4 ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ പദ്ധതി ചർച്ച ചെയ്തത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രിക്കറ്റിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ധാരണാത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി പൂർ‌ത്തിയാകാനുണ്ട്.

ഉന്നതതലയോഗത്തില്‍ വൈസ് ചാൻസലർ ഡോ. കെ കെ ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗം അഡ്വ. കെ എസ് അരുൺകുമാർ, രജിസ്ട്രാർ ഡോ. മോതി ജോര്‍ജ്, ഫിനാൻസ് ഓഫീസർ സിൽവി കോടക്കാട്ട്, ഫിസിക്കൽ‌ എജ്യുക്കേഷൻ മേധാവി ഡോ. എം ആർ ധിനു, ജോയിന്റ് രജിസ്ട്രാർ സുകേഷ് കെ ദിവാകർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, കെസിഎ സെക്രട്ടറി എസ് വിനോദ് കുമാർ, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആർ കാർത്തിക് വർമ, യൂണിവേഴ്സിറ്റി എഞ്ചിനീയർ‌ (ഇൻ-ചാർ‌ജ്) ബെറ്റി വർഗീസ്, അസി. എഞ്ചിനീയർ (സിവിൽ) പി കെ ഷിജു എന്നിവർ പങ്കെടുത്തു

Back To Top