Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം


കൽപ്പറ്റ: വയനാട്ടിൽ ഹെെബ്രിഡ് കഞ്ചാവുമായി യുവതിയും യുവാ വും പിടിയിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശികളായ കീരിരകത്ത് വീട്ടിൽ കെ ഫസൽ, തളിപറമ്പ് സ്വദേശിനിയായ കെ ഷിൻസിത എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹെെബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബെെൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിൻ്റെ ഡിക്കിയിൽ രണ്ടുകവറുകളിലായാണ് ക‌ഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഉപയോഗത്തിനും വിൽപനയ്ക്കുമായി ബംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി.
അതേസമയം, തോട്ടക്കാട്ടുകര മിനി മാർക്കറ്റ് കേന്ദ്രീകരിച്ച് അനധികൃത വിദേശമദ്യ കച്ചവടം നടത്തിയ കിഴക്കേ കടുങ്ങല്ലൂർ കര മറ്റൂപ്പടിക്ക് സമീപം ചക്കാലകത്തൂട്ട് വീട്ടിൽ സക്കീർ ഹുസൈനെ (49) എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വില്പനയ്ക്ക് ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു.

പറവൂർ കവലയിലെ ഇരുചക്ര വാഹന ഷോറൂമുകളിലെ കയറ്റിയിറക്ക് തൊഴിലാളിയാണ്. ആലുവ എക്സൈസ് ഇൻസ്‌പെക്ടർ ജോമോൻ ജോർജും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.ഐ സനിൽകുമാർ, പ്രിവെന്റീവ് ഓഫീസർ ഒ.എസ്. ജഗദീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൃത് കരുൺ, ബേസിൽ കെ. തോമസ്, എം.കെ. അരുൺകുമാർ, അഖിൽ ലാൽ, ടി.ജെ. നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നീരജ വിശ്വനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back To Top