Flash Story
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

: തിരുവനന്തപുരം : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു. സ്റ്റാച്യു, ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (EBM News) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന്നും, മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇതുവഴി സാധിക്കുമെന്നും ചടങ്ങിൽ ഭാരവാഹികൾ വ്യക്തമാക്കി.ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (Tip of India News), ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ (കലാകൗമുദി), സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ (രാഷ്ട്രവാദി ന്യൂസ്), സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ (മീഡിയ ട്വന്റി), തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ (ദേശീയ വാർത്ത) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന-ജില്ലാ നേതാക്കളായ ഓടനാവട്ടം അശോക് (കേരളകൗമുദി), സാബു ശങ്കർ (കേരള പീഡിയ), പ്രീത ഡാനിയൽ ( കേരളാസ് ടുഡേ), ശ്രീജ (സ്പാർക്ക് മീഡിയ), ഷീജ (ഐ മീഡിയ), രമ്യ വി.ആർ. (ന്യൂസ് ഫൈവ്), ബിന്ദു (സ്പ്രിംഗ് ലൈഫ് മീഡിയ), ജോസഫ് (ലോക്പാൽ മീഡിയ) തുടങ്ങിയവരും നിരവധി JMA അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ഗാന്ധാരി അമ്മൻ കോവിൽ റോഡ്, സ്റ്റാച്യു, ജി.പി.ഒ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്.

Back To Top
onwin