Flash Story
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പശ്ചിമേഷ്യൻ സംഘർഷം ;വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ആത്മനിർവൃതിയുടെ ചെറിയ പെരുന്നാൾ; ഒത്തുചേർന്ന് വിശ്വാസികൾ
കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;

തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു. ബീർഷെബ പ്രദേശത്ത് നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് വ്യക്തമാക്കി.

യമനിലെ ഹൂത്തികൾ എയ്‌ലാറ്റിലെ ഹോട്ടൽ മേഖലയിൽ ഒരു ഡ്രോൺവെടിവെച്ച് വീഴ്ത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. എന്നാൽ ഹൂതി സർക്കാരിന് വേദനാജനകമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ദ്രോഹിക്കുന്നവർ ഏഴുമടങ്ങായി തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് പ്രതികരിച്ചു.

Back To Top