
ലോട്ടറിക്ക് നാല്‍പത് ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില്‍ 6500-ത്തോളമാണ് കുറച്ചത്. ആകെ ഒരുകോടി രൂപയിലധികം തുക സമ്മാനത്തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും.
തിങ്കളാഴ്ച മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരും. 28 ശതമാനമായിരുന്ന ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായാണ് ഉയരുക. ടിക്കറ്റ് വില ഉയര്‍ത്താതെ ജിഎസ്ടി നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ വേണ്ടിയാണ് സമ്മാനങ്ങളുടെ എണ്ണവും, കമ്മീഷനും സര്‍ക്കാര്‍ കുറച്ചത്.. ഉദാഹരണത്തിന് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവര്‍ണകേരളം ലോട്ടറി ടിക്കറ്റ്. ടിക്കറ്റ് വില 50 രൂപ തന്നെ. ആദ്യ സമ്മാനങ്ങളിലും മാറ്റമില്ല. പക്ഷേ 5000 രൂപയുടെയും, 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം കുറച്ചു.