Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്‌റുട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളന്‍- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍ ചുവടെ:

  1. തലവടി ചുണ്ടന്‍ ( കൈനകരി വില്ലേജ് ബോട്ട് ക്ലബ്)
  2. വീയപുരം ചുണ്ടന്‍ (യുബിസി കൈനകരി എഫ് സി)
  3. അരോമ-1(അരോമ ബോട്ട് ക്ലബ്)
  4. മേല്‍പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
  5. ചെറുതന ചുണ്ടന്‍ (നാട്ടകം ബോട്ട് ക്ലബ്)
  6. പുണ്യാളൻ നിരണം (കുമരകം ടൌൺ ബോട്ട് ക്ലബ്ബ്)
  7. നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്)
  8. കരുവാറ്റ (ജിഎൽസി ബോട്ട് ക്ലബ്, ചെറുതന)
  9. വെള്ളംകുളങ്ങര (എസ് എച്ച് ബോട്ട് ക്ലബ്)
  10. ജവഹര്‍ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്)
  11. സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)
  12. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)
  13. ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാൻജി ബോട്ട് ക്ലബ്)
  14. ആനാരി (ആനാരി ബോട്ട് ക്ലബ്)
  15. ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)
  16. കാരിച്ചാല്‍ ചുണ്ടൻ (തെക്കേക്കരബോട്ട് ക്ലബ്-ടിബിസി)
  17. ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചിൻ)
  18. കരുവാറ്റ ശ്രീ വിനായകൻ (കെടിബിസി ഫാൻസ് ക്ലബ്)
  19. ആർപ്പൂക്കര ചുണ്ടൻ(ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം)
  20. ആലപ്പാട് ചുണ്ടൻ (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര)
  21. പായിപ്പാടന്‍ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
  22. പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്)
Back To Top
onwin