
രാജ്യത്തെ 8 പ്രമുഖ ദേശിയ ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള ഔദ്യോഗിക സഹകരണത്തിന് ശ്രീചിത്ര തിരുനാൾ നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻറ് ടെക്നോളജിയിൽ വച്ച് സെപ്റ്റംബർ 10-ന് തുടക്കമാകും.
രാജീവ് ഗാന്ധി സെൻറ്റർ ഫോർ ബയോടെക്നോളജി (ആർജിസിബി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻറ്റ് റിസർച്ച് (ഐസർ), നാഷണൽ സെൻറ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്), സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിസിആർഐ), സിഎസ്ഐആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർഡിസിപ്ലിനറി സയൻസ് ആൻറ്റ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്‌ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയൻസ് ആൻറ്റ് ടെക്നോളജി (ഐഐഎസ്‌ടി), സെൻറ്റർ ഫോർ ഡെവലപ്മെൻറ്റ് ഓഫ് അഡ്വാൻസ്‌ഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്), ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻറ്റ് ടെക്നോളജി (എസ് സിടിഐഎംഎസ്‌ടി) സഹകരണത്തിലേർപ്പെടുന്നത്. എന്നീ സ്ഥാപനങ്ങളാണ്
ഗവേഷണ പദ്ധതികളിലെ പങ്കാളിത്തം, ഓരോ സ്ഥാപനത്തിലെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരസ്‌പരസഹകരണം എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ പഠനമേഖലകൾ അക്കാഡമിക് ഗവേണരംഗത്തെ ചേർന്നുള്ള ഗവേഷണം ശക്തിപ്പെടുത്താനും സഹകരണം മെച്ചപ്പെടുത്താനും വിവിധ ശാസ്ത്രമേഖലകളിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും ഈ സഹകരണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, ശ്രീചിത്രയുടെ ഡോ. പ്രസിഡൻറ്റ് ക്രിസ് ഗോപാലകൃഷണൻ, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സ്വയംഭരണ സ്ഥാപന വിഭാഗ മേധാവി ശ്രീ. സുനിൽ കുമാർഎന്നിവർ ധാരാണാപത്രം ഒപ്പിടുന്ന ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കും. സി-ഡാക് ഡയറക്ടർ ജനറലായ ശ്രീ. ഇ. മഗേഷ്, ആർജിസിബി ഡയറക്‌ടർ ഡോ. ചന്ദ്രഭാസ് നാരായണ, ഐസർ ഡയറക്‌ടർ ഡോ. ജെ എൻ മൂർത്തി, NCESS ഡയറക്‌ടർ ഡോ എൻ വി ചലപതിറാവു, CTCRI ഡയറക്‌ടർ അനന്തരാമകൃഷ്‌ണൻ, IIST ഡയറക്‌ടർ ശ്രീചിത്ര CSIR- NIIST ഡയറക്‌ടർ ผว. സഞ്ജയ് ഡോ ദീപാംഗർ ബാനർജി, ബിഹാരി, ശ്രീചിത്ര-ബയോമെഡിക്കൽ ടെക്നോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ് വർമ്മ പി ആർ എന്നിവർ ചടങ്ങിൻറെ ഭാഗമാകും.
ഗവേഷണരംഗത്ത് രാജ്യത്തിൻ്റെ മുന്നേറ്റത്തിന് സഹായകമാകുന്ന ഈ സഹകരണം ശാസ്ത്രമേഖലയെ ശക്തിപ്പെടുത്തുകയും വിജ്ഞാനക്കൈമാറ്റം എളുപ്പത്തിലാക്കുകയും ചെയ്യും.