Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

പ്രളയ മേഖലകളിൽ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരമാണെന്നും ദുരന്തനിവാരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്

ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആൻറണി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, എന്നിവരടങ്ങുന്ന സംഘം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം.

ദുരിതാശ്വാസ ക്യാമ്പുകളിൽ പോലും മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്കായിട്ടില്ല. പല ക്യാമ്പുകളിലും കുടിവെള്ളം, ശുചിത്വം, ആരോഗ്യസൗകര്യങ്ങൾ എന്നിവയിൽ വലിയ പോരായ്മകളുണ്ട്. വെള്ളം പൊങ്ങിയ പ്രദേശങ്ങളിൽ മതിയായ രക്ഷാ ബോട്ടുകൾ എത്തിക്കാൻ സാധിച്ചിട്ടില്ല. പ്രകൃതി ദുരന്തത്തേക്കാൾ വലിയ ദുരിതമാണ് ഭരണകൂടത്തിന്റെ അനാസ്ഥ കാരണം ജനങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ബിജെപി പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രാവും പകലും ജനങ്ങൾക്കൊപ്പം സജീവമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ എല്ലാ വർഷവും സ്വന്തം വീടുകളും ഉപജീവനമാർഗങ്ങളും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവരുന്ന സാഹചര്യം പ്രകൃതിയുടെ മാത്രം സൃഷ്ടിയല്ല. പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച സർക്കാരുകളുടെ കെടുകാര്യസ്ഥതയും ആസൂത്രണരാഹിത്യവും ശാശ്വത പ്രളയനിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കുന്നതിലെ പരാജയവുമാണ് ഇതിന് പ്രധാന കാരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പ്രളയജലം വീടുകളിൽ കയറിയ ശേഷം താൽക്കാലിക സഹായങ്ങൾ പ്രഖ്യാപിക്കുന്നത് മാത്രമല്ല സർക്കാരിന്റെ ഉത്തരവാദിത്തം. ശാസ്ത്രീയമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികൾ, നദികളുടെയും തോടുകളുടെയും സംരക്ഷണം, ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണം, സ്ഥിരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾക്കായി ദീർഘകാല അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉൾപ്പെടുന്ന ശാശ്വത പരിഹാരങ്ങളാണ് കേരളത്തിന് ഇന്ന് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറിമാറി ഭരിച്ച സർക്കാരുകളുടെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന ദീർഘകാല പ്രളയ പ്രതിരോധ പദ്ധതികൾ അടിയന്തരമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ദുരിതബാധിതർക്കാവശ്യമായ എല്ലാ സഹായങ്ങളും കാലതാമസം കൂടാതെ ഉറപ്പാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Back To Top
onwin