Flash Story
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.

പെൻഷൻ ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് (DoPPW) സംഘടിപ്പിക്കുന്ന രാജ്യവ്യാപകമായ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) ക്യാമ്പയ്ൻ 5.0-ൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (IPPB) പങ്കാളികളാകുന്നു.

2026 നവംബർ 1 മുതൽ നവംബർ 30 വരെ രാജ്യത്തുടനീളമുള്ള 2000 ജില്ലകളിലും സബ് ജില്ലകളിലുമായാണ് ഈ ക്യാമ്പയ്ൻ നടപ്പിലാക്കുന്നത്. വിദൂര പ്രദേശങ്ങളിൽ കഴിയുന്നവർ ഉൾപ്പെടെയുള്ള എല്ലാ പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ ഫേസ് ഓതന്റിക്കേഷൻ , ഫിംഗർപ്രിന്റ് ബയോമെട്രിക് ഓതന്റിക്കേഷൻ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും, മുതിർന്ന പൗരന്മാർക്ക് അവരുടെ വീടുകളിലോ അടുത്തുള്ള പോസ്റ്റ് ഓഫീസുകളിലോ നിന്ന് തന്നെ ഈ സേവനം ലഭ്യമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ പെൻഷൻകാർക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ തങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഡിഎൽസി ക്യാമ്പയ്ൻ 5.0 സഹായിക്കുന്നു. ഇതിനായി ഇന്ത്യയിലെ ലക്ഷക്കണക്കിന് പോസ്റ്റ്മാൻമാരുടെയും ഗ്രാമീൺ ഡാക് സേവകരുടെയും (GDS) സേവനം തപാൽ വകുപ്പും ഐ.പി.പി.ബി-യും (IPPB) പ്രയോജനപ്പെടുത്തുന്നുണ്ട്. പോസ്റ്റ് ഓഫീസുകൾ വഴിയോ, പെൻഷൻകാരുടെ വീട്ടുപടിക്കൽ എത്തിച്ചോ, അല്ലെങ്കിൽ പ്രത്യേക ഡിഎൽസി ക്യാമ്പുകൾ വഴിയോ ഈ സേവനം ലഭ്യമാക്കും.

പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനുകൾ, യു.ഐ.ഡി.എ.ഐ (UIDAI) തുടങ്ങിയ വിവിധ സംഘടനകളുടെ പിന്തുണയും ഈ ക്യാമ്പയ്നിനുണ്ട്. പെൻഷൻകാർക്ക് പരമ്പരാഗത രീതിയിലുള്ള പേപ്പർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും, വളരെ എളുപ്പത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും ക്യാമ്പയ്ൻ സഹായിക്കും.

കേന്ദ്ര-സംസ്ഥാന സർവീസുകളിലെയും ഇ.പി.എഫ്.ഒ (EPFO)-യിലെയും പെൻഷൻകാർക്കായി ‘ജീവൻ പ്രമാൺ’ (Jeevan Pramaan) ലഭ്യമാക്കുന്ന വീട്ടുപടിക്കൽ
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനം ഐ.പി.പി.ബി 2020-ൽ തന്നെ ആരംഭിച്ചിരുന്നു. ബയോമെട്രിക് ഓതന്റിക്കേഷൻ വഴിയുള്ള ഈ സേവനം പ്രായമായ പെൻഷൻകാർക്ക് ഏറെ പ്രയോജനകരമാണ്. ഇതിലൂടെ പെൻഷൻ വിതരണ ഏജൻസികളുടെ ഓഫീസുകളിൽ നേരിട്ട് പോകേണ്ട ബുദ്ധിമുട്ട് ഒഴിവാകുന്നു.

പെൻഷൻകാർക്ക് പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് വഴിയോ അല്ലെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ജി.എസ്.ടി ഉൾപ്പെടെ 70 രൂപയാണ് പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് വഴി ലഭിക്കുന്ന ഈ സേവനത്തിനായി ഈടാക്കുന്ന നാമമാത്രമായ ഫീസ്. ഈ സേവനം ലഭിക്കുന്നതിനായി പെൻഷൻകാർ തങ്ങളുടെ ആധാർ നമ്പറും, പെൻഷൻ വിവരങ്ങളും ആവശ്യമായ മറ്റ് വിശദാംശങ്ങളും നൽകേണ്ടതാണ്. സർട്ടിഫിക്കറ്റ് ജനറേഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ പെൻഷൻകാരുടെ മൊബൈൽ നമ്പറിൽ സ്ഥിരീകരണ സന്ദേശം (SMS) ലഭിക്കും. അടുത്ത ദിവസം മുതൽ https://jeevanpramaan.gov.in/v1.0/ എന്ന വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് ഓൺലൈനായി കാണാൻ സാധിക്കും.


Back To Top
onwin