Flash Story
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

ശബരിമല അയ്യപ്പദർശനത്തിനു വരുന്ന അയ്യപ്പഭക്തർ കഠിനമായ മലകയറ്റ വേളയിൽ ആരോഗ്യവകുപ്പും ആരോഗ്യ പ്രവർത്തകരും നൽകുന്ന എല്ലാ നിർദേശങ്ങളും നിർബന്ധമായും പാലിക്കേണ്ടതാണ്.
ഹൃദ്രോഗമുള്ളവർ തീർത്ഥാടനത്തിന് മുമ്പ് പരിശോധനനടത്തി യാത്രയ്ക്കുള്ള ആരോഗ്യാനുമതി ഡോക്ടറിൽ നിന്ന് നേടണം. അടുത്തിടെ ഹൃദയാഘാതം, ഹൃദയശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, ഹൃദയസ്തംഭനം എന്നിവ ഉണ്ടായിട്ടുള്ളവർ വിദഗ്ധ ഡോക്ടറുടെ നിർദേശമില്ലാതെ മല കയറരുത്. ജീവിതശൈലി രോഗങ്ങൾ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുക.ഉപയോഗിക്കുന്ന മരുന്നുകൾ കൃത്യമായി തുടരുക. ആവശ്യമായ മരുന്നുകൾ ,മരുന്നുകളുടെ കുറിപ്പടിയും കൈവശം കരുതുക.

ശാരീരികശേഷിക്കനുസരിച്ച് മാത്രം മലകയറുക. അമിതമായ വേഗവും ശാരീരിക അധ്വാനവും ഒഴിവാക്കുക. ഇടയ്ക്കിടെ വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. (ഹൃദയസ്തംഭനം മൂലം വെള്ളത്തിന് നിയന്ത്രണമുള്ളവർ ഡോക്ടറുടെ നിർദേശം പാലിക്കുക.) ഭക്ഷണം ഒഴിവാക്കി മലകയറരുത്.തിരക്കിനിടയിൽ തള്ളിക്കയറുന്നതും ഓടുന്നതും ഒഴിവാക്കുക.നെഞ്ചുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ ഉടൻ യാത്ര നിർത്തുക.വൈദ്യസഹായം തേടുക.

നെഞ്ചിൽ വേദന, ഭാരം, മുറുക്കം അല്ലെങ്കിൽ അസ്വസ്ഥത. ,ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ്, തലകറക്കം, ബോധക്ഷയം, ഹൃദയമിടിപ്പിലെ അസാധാരണമായ വ്യതിയാനം, പെട്ടെന്നുള്ള അമിതക്ഷീണം, കൈകളിലേക്കോ താടിയെല്ലിലേക്കോ പുറംഭാഗത്തേക്കോ പടരുന്ന വേദന എന്നിവ ഉണ്ടായാൽ ഹൃദയസംബന്ധമായ അടിയന്തരാവസ്ഥയായി കണക്കാക്കണം. ഉടൻ നടത്തം നിർത്തി സുരക്ഷിതമായ സ്ഥലത്ത് വിശ്രമിക്കുക.
ഏറ്റവും അടുത്തുള്ള അടിയന്തര വൈദ്യ സഹായ കേന്ദ്രത്തിന്റെ സഹായം തേടുക. ആവശ്യമാണെങ്കിൽ ആംബുലൻസ് സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കുക. അടിയന്തര ആവശ്യത്തിന് 04735 203232 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .

Back To Top
onwin