Flash Story
മരിച്ചനിലയിൽ കാണപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല
ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു
ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്: പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ

അതിർത്തി മറികടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലാണ് സംഭവം. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി മറികടന്ന ജവാനെയാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ച തുടരുന്നു. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളായ പി കെ സിംഗ് എന്ന സൈനികനാണ് പാകിസ്ഥാൻ കസ്റ്റഡിയിലായത്.

അതേസമയം, കറാച്ചിയില്‍ നിന്നും മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാന്‍ പറഞ്ഞതിന് പിന്നാലെ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യന്‍ നാവികസേന. ഐഎന്‍എസ് സൂറത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചുവെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലില്‍ ഇന്ത്യ ശക്തിപ്രകടനം നടത്തിയത്.

ശത്രുപക്ഷത്തിന്റെ റഡാറുകളുടെയും ഇന്‍ഫ്രാറെഡിന്റെയും കണ്ണുവെട്ടിച്ച് ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ പായുന്ന മിസൈലുകള്‍ എംആര്‍ സാം സംവിധാനത്തിലൂടെ തകര്‍ക്കാനുള്ള ശേഷിയാണ് നാവികസേന വിജയകരമായി നടത്തിയത്.

Back To Top