Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

തിരു : വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസൻ ആവശ്യപ്പെട്ടു. യു ഡി എഫ് സർക്കാരിന്റെയും ഉമ്മൻ‌ചാണ്ടിയുടെയും വികസന കാഴ്ച്ചപ്പാടിന്റെയും മനക്കരുത്തിന്റെയും ശക്തികൊണ്ടാണ് വിഴിഞ്ഞം തുറമുഖം പദ്ധതി യഥാർദ്ധ്യമാകുമ്പത്. പ്രതിപക്ഷത്തായിരുന്ന എൽ ഡി എഫിന്റെ എതിർപ്പും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻ‌ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. അന്ന് തുറമുഖവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ ബാബു പദ്ധതിക്ക്‌ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഉമ്മൻ‌ചാണ്ടിയുടെ മനക്കരുത്തിന്റെ പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖം. നാടിന്റെ വികസനത്തിനും ജനനന്മക്കും വേണ്ടി പ്രവർത്തിച്ച ഉമ്മൻ‌ചാണ്ടിയോടുള്ള സ്മരണാർത്ഥം വിഴിഞ്ഞംതുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകുകയാണ് ഏറ്റവും വലിയ ആദരവ് എന്നും എം എം ഹസൻ പറഞ്ഞു.

Back To Top
onwin