Flash Story
ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ MLA
വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ്
കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി രാജീവ്‌ ചന്ദ്രേശേഖർ എംഎൽഎ.
LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ;
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍
കെ എം ബഷീറിന്റെ കൊലപാതകം : കോടതിയിൽ സാക്ഷികളുടെ നിർണ്ണായക മൊഴി
കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിക്കുന്നു. ബുധനാഴ്ച (29, നാളെ) ഉച്ചയ്ക്ക് 2ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന പരിപാടി ആരോഗ്യം- ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പകർച്ചവ്യാധി പ്രതിരോധം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി ജനങ്ങളിലെത്തുന്നതിനും മാധ്യമങ്ങളുടെ പങ്ക് വലുതാണ്.
ഈ സാഹചര്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
മഴക്കാലത്തും അല്ലാതെയും പടരാൻ സാദ്ധ്യതയുള്ള പകർച്ചവ്യാധികളെ കുറിച്ചും അവയ്ക്കെതിരെ എങ്ങനെ പഴുതടച്ച പ്രതിരോധം തീർക്കാമെന്നും ശില്പശാലയിൽ ആരോഗ്യവിദഗ്ദ്ധർ സംസാരിക്കും. ഉന്നതാധികാര സമിതി ചെയർമാൻ ഡോ.എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.മീനാക്ഷി.വി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ഉന്നതാധികാര സമിതി കൺവീനർ ഡോ.ശ്രീജിത്ത്.എൻ.കുമാർ, അംഗങ്ങളായ ഡോ.സുൽഫി നൂഹു, ഡോ.എ.അൽത്താഫ്, ഡോ.അരവിന്ദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹൻ, ആരോഗ്യകേരളം ഡി.പി.എം ഡോ.അർണോൾഡ് ദീപക് തുടങ്ങിയവർ പങ്കെടുക്കും.

Back To Top
onwin