Flash Story
വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും; സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം: മുഖ്യമന്ത്രി വി ഡി സതീശന്‍
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും

കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കോട്ടയം: രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കല്‍ കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ജൂലൈ 30 മുതല്‍ ഇവിടെ എല്ലാ രോഗികള്‍ക്കും കിടക്ക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോട്ടയം സി.എം.എസ് കോളജില്‍ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജായിരിക്കും കോട്ടയം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇത് നേരത്തെ നടപ്പാക്കിയിരുന്നു. ചികിത്സയും മരുന്നും കട്ടിലും കിടക്കയും ആശുപത്രിയില്‍ എത്തുന്ന രോഗിയുടെ അവകാശമാണ്. രോഗികളെ നിലത്തു കിടത്തുന്ന പ്രാകൃത രീതി ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മെഡിക്കല്‍ കോളജുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. സാധാരണ പനി ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ആളുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം പ്രാദേശിക തലത്തില്‍ ഉണ്ടാകണം.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ധിപ്പിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്താണ്. ആരോഗ്യ മേഖലയിലെ വികസന പദ്ധതികളെക്കുറിച്ചുള്ള ആദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.

Back To Top
onwin