Flash Story
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേർന്ന യോഗം
ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു
ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്


      സിഎസ്ഐ സഭാ തർക്കത്തിൽ നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി. സിഎസ്ഐ സിനഡിനെ പുറത്താക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് നിലനിൽക്കുമെന്ന് വ്യക്തമാക്കി. അതേസമയം ധർമ്മരാജ റസാലത്തെ സഭാ മോഡറേറ്ററാക്കിയ നടപടി ജസ്റ്റിസ് ബെലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് മരവിപ്പിച്ചു.

2023 ജനുവരിയിൽ നടന്ന സിഎസ്ഐ സിനഡ് തെരഞ്ഞെടുപ്പ് അസാധുവാക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. സിനഡ് ഭാരവാഹികളുടെ അടക്കം തെരഞ്ഞെടുപ്പ് നടന്നത് നിയമപ്രകാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഭാരവാഹികൾക്ക് തുടരാം. തെരഞ്ഞെടുപ്പ് ശരിവെച്ച മദ്രാസ് ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവാണ് നിലനിൽക്കുന്നത് എന്ന് ജഡ്ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശർമ്മ എന്നിവർ വ്യക്തമാക്കി. സിഎസ്ഐ സഭയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ ഡിവിഷൻ ബെഞ്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച രണ്ടു മുൻ ജഡ്ജിമാർക്ക് ചുമതല കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ നടപടിയും സുപ്രീം കോടതി റദ്ദാക്കി.

എന്നാൽ സഭയിലെ പുരോഹിതന്മാരുടെ വിരമിക്കൽ പ്രായം 67 നിന്ന് എഴുപത് ആക്കിയതടക്കം ഭരണഘടന ഭേദഗതികൾ കോടതി മരവിപ്പിച്ചു. ബിഷപ്പ് ധർമരാജ്‌ റസാലത്തെ മോഡറേറ്റർ പദവിയിൽ നിന്ന് 2023 ജൂലൈയിൽ സിംഗിൾ ബഞ്ച് അയോഗ്യനാക്കിയിരുന്നു. ഇത് സുപ്രീംകോടതി ശരിവെച്ചു. കേസിൽ റസാലത്തിനൊപ്പം സഭയിലേക്ക് തെരഞ്ഞെടുത്ത മറ്റുള്ളവർക്ക് അനൂകൂല നിലപാടാണ് സുപ്രീംകോടതിയിൽ നിന്ന ഉണ്ടായതെങ്കിലും ധർമ്മരാജ റസാലത്തിന് കനത്ത തിരിച്ചടിയാണ് ഉത്തരവ്.

Back To Top