Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

കേരളം കോൺഗ്രസ് (ബി) നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണത്തിന് തുടക്കം.
നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് നിർമ്മാണ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്.
കൊട്ടാരക്കര ചന്തമുക്ക് മൈതാനിയിലാണ് നിർമ്മിക്കുക.
സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ 2 കോടി രൂപ അനുവദിച്ചത് വിധിയോഗിച്ചാണ് പൂർത്തിയാക്കുക.
അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

മന്ദിരവും പാർക്കുമാണ് പിതാവിന്റെ സ്മരണകളായി പുനർജനിക്കുക എന്ന് അധ്യക്ഷനായ മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് എന്നും പ്രാധാന്യം കൊടുത്ത മന്ത്രിയായിരുന്നു അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. ശബരിമല ബെപാസ്സിന്റെ ആശയം മുന്നോട്ടുവെച്ചത് ബാലകൃഷ്ണ പിള്ളയാണെന്നു സ്മാരകത്തിനോടൊപ്പം അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിക്കുമെന്നും പറഞ്ഞു.

കേരള കോൺഗ്രസ് (ബി ) ജില്ലാ പ്രസിഡന്റ് എ ഷാജു, കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ ഉണ്ണികൃഷ്ണ മേനോൻ, സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

നൂതന സാങ്കേതിക സംവിധാനങ്ങളുമായി കെ എസ് ആർ ടി സി നവീകരണ പാതയിൽ

നൂതന സാങ്കേതിക തികവോടെ നവീകരണത്തിന്റെ പാതയിൽ കെ എസ് ആർ ടി സി. ബസുകൾ ബ്രേക്ക് ഡൗൺ ആകുന്ന സാഹചര്യം പരിഹരിച്ച് യാത്ര സജ്ജമാക്കുന്ന റാപിഡ് റീപ്പയർ ടീം, സ്റ്റോർ ഇൻവെന്ററിയുടെ പരിപാലനത്തിനായി ഇ സുതാര്യം സോഫ്റ്റ്‌വെയർ, സ്റ്റേഷനകളിൽ എപ്പോഴും ക്യാമറ നിരീക്ഷണത്തിൽ വയ്ക്കുന്ന സുരക്ഷാ 360 പദ്ധതി എന്നിവയുടെ ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറും സംയുക്തമായി നിർവഹിച്ചു.

യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്ര സൗകര്യങ്ങൾ നൽകുകയാണ് ലക്ഷ്യം. റാപിഡ് റിപ്പയർ ടീമിന്റെ വാഹനങ്ങളിൽ 47 റിപ്പയർ കിറ്റുകളും, ഡ്രൈവർമാർക്ക് പ്രത്യേക മൊബൈൽ ഫോണുളും ഉണ്ടാകും. നമ്പറുകൾ ബസ് ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും ലഭ്യമാക്കും. കോർപ്പറേഷന്റെ ഓഡിറ്റ്, ലോക്കൽ പർചെസുകൾ, ഇൻവെന്ററി സംവിധാനം എന്നിവ ഇ -സുതാര്യം പദ്ധതിയിലൂടെ സുതാര്യമാക്കും.

കെ എസ് ആർ ടി സിയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാകുന്നതിനുള്ള ശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തരം സംരംഭങ്ങൾ മെച്ചപ്പെട്ട പ്രവർത്തനം കാഴചവയ്ക്കാൻ സഹായകമാകും. ബസ് സ്റ്റാന്റുകളുടെ നവീകരണം ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നടത്താമെന്നും കൂട്ടിച്ചേർത്തു . റാപിഡ് റിപ്പയർ മിനി വാനുകളുടെ ഡ്രൈവർമാർക്കുള്ള ഫോൺ വിതരണവും നിർവഹിച്ചു.

റാപിഡ് റിപ്പയർ മിനി വാഹനങ്ങളിൽ മൂന്ന് മെക്കാനിക്കുകൾക്ക് യാത്ര ചെയ്യാമെന്നും, നിലവിൽ 10 എണ്ണം ഇറക്കിയെന്നും അടുത്ത 10 വാഹനങ്ങൾ ഉടൻ വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. അടുത്ത ഘട്ടം പാലക്കാട്ടും താമരശ്ശേരിയിലും നടപ്പാക്കും. സുരക്ഷാ 360 പദ്ധതി പ്രകാരം 450 ക്യാമറകൾ ബസ് സ്റ്റാന്റുകളിലും, ഡിപ്പോകളിലും, സ്റ്റോറുകളിലും സ്ഥാപിക്കും. അംഗപരിമിതരായ ജീവനക്കാരെ ക്യാമറ സംവിധാങ്ങളുടെ മേൽനോട്ടം ഏല്പിക്കുമെന്നും ഇന്ത്യയിൽ ആദ്യമായാണ് പൊതു ഗതാഗത സംവിധാനത്തിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര നഗരസഭാ ചെയർമാൻ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് ആർ ടി സി സി എം ഡി പ്രമോജ് ശങ്കർ, നഗരസഭാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Back To Top