Flash Story
നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ
ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
വകുപ്പ് വിഭജനത്തിൽ വിജ്ഞാപനമായി; സണ്ണി ജോസഫിന് വൈദ്യുതി, മുരളീധരന് ആരോഗ്യവും
സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു
മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം.21-05-2026
ഭൂരിപക്ഷം 8308, ഔദ്യോഗിക കാറിന്റെ നമ്പരും 8308! മന്ത്രി ഒ.ജെ. ജനീഷിനെ ഞെട്ടിച്ച് ആയാദൃശ്ചികത
മന്ത്രി സി പി ജോണിന് സ്വീകരണം
മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:
സ്ത്രീകൾക്ക് കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര : ജൂൺ 15 മുതൽ

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പകരം നിയമിച്ചു. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. കെ സുധാകരനെ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനറാകും. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ വർക്കിംഗ് പ്രസിഡൻ്റുമാരായി ഹൈക്കമാണ്ട് നിയമിച്ചു.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി സതീശനും ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് കെ സുധാകരന്‍ വഴങ്ങിയില്ല. തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുപ്പക്കാരനായ സണ്ണി ജോസഫിനെ കെ സുധാകരന്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിവരം.2011 മുതല്‍ പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. മുന്‍ ഡിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back To Top
onwin