
തിരുവനന്തപുരം: കോഴിക്കോട് മുൻ എം.എൽ.എ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി പോയ ഒഴിവിലാണ് നിയമനം.
സി.പി.എം സംസ്ഥാന സമിതി അംഗമാണ് നിലവിൽ പ്രദീപ് കുമാർ.