Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

കൊച്ചി: ഇ ഡി കേസ് ഒഴിവാക്കുന്നതിന് വ്യവസായിയിൽ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെട്ട കേസിൽ ഇ ഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാംപ്രതി. കേസിൽ ഇന്നലെ രണ്ട് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരെയായിരുന്നു വിജിലന്‍സ് എറണാകുളം യൂണിറ്റിന്റെ പിടിയിലായത്. കേസിൽ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സണും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോട്ടിലാണ് ഇ ഡി ഉദ്യോഗസ്ഥന്റെ പേരുള്ളത്.

കൂടുതൽ ഇ ഡി ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിജലിന്‍സ് എസ് പി എസ് ശശിധരന്‍ പ്രതികരിച്ചു. മൂന്നാം പ്രതി മുരളി മുകേഷിന് ഹവാലാ ഇടപാടുകളുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് കൊച്ചി ഇ ഡി ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അനധികൃത സാമ്പത്തിക ഇടപാടുകളുണ്ടെന്നും കണ്ടെത്തി. അഴിമതിയുടെ വ്യാപ്തി അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് വ്യക്തമാക്കി.

ഇ ഡി ചോദ്യം ചെയ്ത കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. കേസ് ഒഴിവാക്കാമെന്ന് പറഞ്ഞ് ഇരുവരും വ്യാപാരിയില്‍ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് വിജിലന്‍സിന്റെ അറസ്റ്റ്.

Back To Top
onwin