Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

മൂന്നര വയസുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കുട്ടിയുടെ പീഡന വിവരം അമ്മ അറിഞ്ഞില്ലെന്ന് പറയുമ്പോഴും കുട്ടിയെ കൊല്ലാനുണ്ടായ സാഹചര്യം, ഇതിനുള്ള പ്രേരണയെന്ത് എന്ന ചോദ്യം ബാക്കിയാകുകയാണ്. സന്ധ്യയെ ഇന്നലെ ചോദ്യം ചെയ്യാൻ ആരംഭിച്ചപോൾ മാനസികമായി ഏറെ തകർന്ന നിലയിലായിരുന്നു.

അച്ഛന്റെ അടുത്ത ബന്ധു കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മരിക്കുന്നതിന് തലേ ദിവസം പോലും കുഞ്ഞിനെ പീഡനത്തിനിരയാക്കിയെന്നുമുള്ള ഞെട്ടിക്കുന്നപോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തു വന്നത്. കുഞ്ഞിൻ്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം തന്നെ പോലീസ് അടുത്ത ബന്ധുക്കളെ എല്ലാം ചോദ്യം ചെയ്തിരുന്നു.

എല്ലാവരുടെയും മൊഴി പ്രതിയിലേക്ക് നിളുന്നതായിരുന്നു.

സമ്മതിക്കുകയല്ലാതെ പ്രതിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. എന്നാൽ അമ്മ കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊല്ലാൻ മാത്രം എന്തായിരുന്നു കാരണമെന്നത് ഇപ്പോഴും അവ്യക്തയാണ്. പീഡന വിവരം പോലും അമ്മയായ സന്ധ്യ അറിഞ്ഞില്ല എന്നാണ് മൊഴി നൽകിയിരിക്കുന്നത്.മാതാപിതാക്കളുടെ സ്നേഹവും വാൽസല്യവും ലഭിക്കാതിരുന്ന കുഞ്ഞിനെ സദാസമയവും ബന്ധുക്കളാണ് നോക്കിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി കുഞ്ഞിനെ

പീഡനത്തിനിരയാക്കിയത്.

Back To Top
onwin