Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കൊച്ചി പുറംകടലിൽ മുങ്ങിയ എം എസ് സി എൽസ 3 ചരക്കുകപ്പലിലെ ചരക്കുകപ്പലിലെ കണ്ടെയ്ന‌റുകളിൽ ഒന്ന് കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴിക്കൽ തീരത്തടിഞ്ഞു.. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലാണ് കണ്ടെയ്നർ. രാത്രി വലിയ ശബ്ദ്‌ദംകേട്ട നാട്ടുകാരാണ് ചെറിയഴിക്കൽ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു

തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാൽ കണ്ടെയ്നർ തീരത്തേക്കെടുക്കാനും സാധിക്കുന്നില്ല. രാത്രി വൈകിയും ഇതിനുള്ള ശ്രമം തുടരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ തിങ്കളാഴ്‌ രാവിലെ സ്ഥലത്തെത്തും…

കേരള തീരത്ത് തോട്ടപ്പള്ളി സ്‌പിൽവേയിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയാണ് കപ്പൽ മുങ്ങിയത് കപ്പലിലെ കണ്ടെയ്‌നറിലെ തിരുവനന്തപുരം, കൊല്ലം,, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ തീരങ്ങളിൽ എത്താനാണ് സാധ്യത എന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.

കപ്പലിൽ ഏകദേശം 640 കണ്ടെയ്‌നറുകൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഏകദേശം 100 ഓളം കൺടെയ്‌നർകൾ കടലിൽ വീണിട്ടുണ്ടാകും. ഇവ മണിക്കൂറിൽ ഏകദേശം 3 കിലോമീറ്റർ വേഗത്തിൽ ആണ് കടലിൽ ഒഴുകി നടക്കുന്നത് കപ്പൽ മുങ്ങിയ ഇടത്തു നിന്നും ഏകദേശം 37 കിലോമീറ്റർ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

മോശം കാലാവസ്ഥയിലും ചുഴിയിലുമകപ്പെട്ടാണ് ചരക്കുകപ്പലായ എംഎസ്സി എൽസ 3 അറബിക്കടലിൽ ചരിഞ്ഞത്. 24 ജീവനക്കാരിൽ 21 പേരെ കോസ്റ്റ് ഗാർഡും നേവിയും സംയുക്ത ഓപ്പറേഷനിലൂടെ ഇന്നലെ രാത്രി എട്ടോടെ രക്ഷപ്പെടുത്തി. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും ചീഫ്, സെക്കന്റ് എൻജിനിയർമാരെയും ഇന്ന് രാവിലെ രക്ഷപ്പെടുത്തി.

Back To Top
onwin