Flash Story

മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് :രാഹുൽ ഗാന്ധി ഇന്നെത്തു: പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം;

കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍.ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുൽ ഉദ്ഘാടനം ചെയ്യും.

തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സർക്കാർ; വിഴിഞ്ഞം പോർട്ട് മാതൃക ബേപ്പൂരിലും കൊല്ലത്തും

കേരളത്തിന്റെ തുറമുഖവികസനത്തിന് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂരിനെയും കൊല്ലത്തേയും വികസിപ്പിക്കാനാണ് പദ്ധതി. രണ്ടായിരം കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. 2025 സെപ്റ്റംബറിൽ ഇതിന്റെ രൂപരേഖ തയാറായിരുന്നു. കേന്ദ്ര-സംസ്ഥാന ചർച്ചകൾ നടന്നു കഴിഞ്ഞിരുന്നു. ധനവകുപ്പ് പദ്ധതിയ്ക്ക് അം​ഗീകാരം നൽകി. അടുത്ത മന്ത്രി സഭാ യോഗത്തിൽ പദ്ധതി അംഗീകാരത്തിനു വരൂമെന്ന് സൂചന. വിഴിഞ്ഞം പോർട്ടിന്റെ സാറ്റലൈറ്റ് പോർട്ടുകളായി ബേപ്പൂർ, കൊല്ലം പോർട്ടുകൾ മാറും. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, […]

കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു :

കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്.ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് […]

കൈവിലങ്ങുമായി മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം കൊല്ലം കടയ്ക്കലിൽ

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുമായിട്ടാണ് പ്രതികൾ പൊലീസിനെ കബളിപ്പിച്ച് ഓടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ സൈതലവി, അയ്യൂബ് ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്.

കൊല്ലം ഓച്ചിറയിൽ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലം: കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികൾ മരിച്ചത്. അപകടത്തില്‍ മുന്‍ വശം പൂര്‍ണമായി തകര്‍ന്ന ജീപ്പ് പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. തേവലക്കര സ്വദേശി പ്രിൻസ് തോമസും കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് ബസുമായി കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും രണ്ട് മക്കളുമാണ് മരിച്ചത്. അഞ്ച് […]

കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം

കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിൻ്റെയും തകർപ്പൻ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയർന്ന സ്കോർ സമ്മാനിച്ചത്. ചാമ്പ്യന്മാരുടെ ബാറ്റിങ് സർവ്വാധിപത്യം കണ്ട മത്സരത്തിൽ, കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കി സച്ചിൻ ബേബിയും വിഷ്ണു വിനോദും നിറഞ്ഞാടി. ആദ്യ രണ്ട് മത്സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാൻ […]

കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം, 13വാഹനങ്ങൾ ഇടിച്ച് തെറുപ്പിച്ചു;കൊല്ലം സ്വദേശിക്കെതിരെ കേസ്

കൊച്ചി: കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അപകട ഡ്രൈവിംഗ്. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ് കുമാറാണ്. കുണ്ടന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന 13 വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചത്. സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു മഹേഷ്, അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടാകാര്‍ മഹേഷിനെ ത‍ടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒടുവില്‍ മരട് പൊലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്ത് പറഞ്ഞുവിട്ടു.

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ്‌ ചെയ്യും

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല. […]

കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് : സ്കൂൾ വിദ്യാർത്ഥി ഷോക്കെറ്റ് മരിച്ച സംഭവം

തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥ: എബിവിപി കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി […]

കൊല്ലത്ത് സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി

കൊല്ലം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൻ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. സ്കൂളിന് മുകളിലൂടെ പോകുന്ന […]

Back To Top
onwin