
മുന്നണി പ്രവേശനം വാഗ്‍ദാനം ചെയ്ത് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. യുഡിഎഫുമായി സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും. യുഡിഎഫിൽ പ്രതിസന്ധിയില്ല. പാലക്കാട്ടെ വിജയം നിലമ്പൂരിൽ ആവർത്തിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അൻവർ ആദ്യം നിലപാട് എടുക്കട്ടെ. അൻവർ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ ഏതുഭാഗത്താണെന്ന് നിലപാട് എടുക്കണം. വാർത്തകളും വിവാദങ്ങളും യുഡിഎഫ് ഭാഗത്താണ്, വിജയവും യുഡിഎഫിന്റെതാകും. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാഫി പറഞ്ഞു. ജനങ്ങളുടെ ഇടയിൽ യുഡിഎഫ് ഉയർത്തുന്ന വിഷയങ്ങളോടുള്ള സ്വീകാര്യതയും ഭരണകൂടത്തോടും അതിന് നേതൃത്വം നൽകുന്ന പാർട്ടിയോടുള്ള വിയോജിപ്പും നിലമ്പൂരിൽ ഗുണം ചെയ്യും. എൽഡിഎഫിൽ ആശയക്കുഴപ്പമാണെന്നും സ്ഥാനാർഥിയാരെന്നതിൽ സിപിഐഎമ്മിന് ഇതുവരെ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;