Flash Story
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ
ശബരിമല – സമയക്രമം
പുതിയ മേൽശാന്തിയെ ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കുന്നു
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
കെ.ജി.ഐ എം.ഒ എ മാധ്യമ വാർഡ്എം.ജി.പ്രതീഷിനും മനീഷപ്രശാന്തിനും.

മുന്നണി പ്രവേശനം വാഗ്‍ദാനം ചെയ്ത് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. യുഡിഎഫുമായി സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും. യുഡിഎഫിൽ പ്രതിസന്ധിയില്ല. പാലക്കാട്ടെ വിജയം നിലമ്പൂരിൽ ആവർത്തിക്കുമെന്നും ഷാഫി പറമ്പിൽ  പറഞ്ഞു.

അൻവർ ആദ്യം നിലപാട് എടുക്കട്ടെ. അൻവർ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ ഏതുഭാഗത്താണെന്ന് നിലപാട് എടുക്കണം. വാർത്തകളും വിവാദങ്ങളും യുഡിഎഫ് ഭാഗത്താണ്, വിജയവും യുഡിഎഫിന്റെതാകും. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാഫി പറ‍ഞ്ഞു. ജനങ്ങളുടെ ഇടയിൽ യുഡിഎഫ് ഉയർത്തുന്ന വിഷയങ്ങളോടുള്ള സ്വീകാര്യതയും ഭരണകൂടത്തോടും അതിന് നേതൃത്വം നൽകുന്ന പാർട്ടിയോടുള്ള വിയോജിപ്പും നിലമ്പൂരിൽ ഗുണം ചെയ്യും. എൽഡിഎഫിൽ ആശയക്കുഴപ്പമാണെന്നും സ്ഥാനാർഥിയാരെന്നതിൽ സിപിഐഎമ്മിന് ഇതുവരെ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;

Back To Top