Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി നേരത്തെ പുറപ്പെടുവിച്ച പ്രസ്താവന കൊളംബിയ വെള്ളിയാഴ്ച ഔദ്യോഗികമായി പിൻവലിച്ചു. ഇത് ഇന്ത്യയുടെ വൻ നയതന്ത്രനേട്ടമായി വിലയിരുത്തപ്പെടുന്നു.

കൊളംബിയയുടെ നിലപാടിൽ ശശി തരൂരിൻ്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധി സംഘം നിരാശ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രസ്താവന പിൻവലിച്ചതായി ഔദ്യോഗികമായി അവർ പ്രതികരിച്ചത്.

“ഇന്ന് ഞങ്ങൾക്ക് ലഭിച്ച വിശദീകരണവും യഥാർത്ഥ സാഹചര്യം, സംഘർഷം, കശ്മീരിൽ എന്താണ് സംഭവിച്ചത് എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങളും ഉള്ളതിനാൽ, തുറന്ന സംഭാഷണം തുടരാൻ കഴിയുമെന്ന് ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട്.”എന്ന് കൊളംബിയയുടെ ഉപ വിദേശകാര്യ മന്ത്രി ശ്രീമതി റോസ യോലാൻഡ വില്ലാവിസെൻസിയോ പറഞ്ഞു.
കൊളംബിയായുടെ ഉപ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ ഇന്ത്യ വിലമതിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞു.

Back To Top
onwin